കൊയിലാണ്ടിയിൽ പതിനൊന്നാമത് സഹകരണ സ്കൂൾ ബസാറിന് തുടക്കമായി .

news image
Apr 20, 2023, 12:46 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി പോലീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകരണ സ്കൂൾ ബസാർ ഇന്ന് പ്രവർത്തനം ആരംഭിച്ചു. പൊതു വിപണിയെക്കാളും 50 % വരെ വിലക്കുറവിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ ലഭ്യമാക്കുന്നതിന് വിപുലമായ രീതിയിലാണ് സ്കൂൾ ബസാർ സംഘാടകർ ഒരുക്കിയിട്ടുള്ളത്.

പ്രമുഖ ബ്രാൻഡുകളായ ക്ലാസ്സ്‌മേറ്റ്സ്, കാമിലിന്,പേപ്പർ ഗ്രിഡ്, ത്രിവേണി,സിവികെ, അപ്സര എന്നീ കമ്പനികളുടെ നോട്ട് പുസ്തകങ്ങളും അമേരിക്കൻ ടൂറിസ്റ്റർ, സഫാരി,സ്കൂബീഡേ,ഒഡിസ്സിയ ,ഗിമ്മി , സോനാ, ഡെസ്‌റെഎന്നീ ബ്രാൻഡുകളുടെ ബാഗുകളും പോപ്പി, ദിനേശ്, ജോൺ’സ് സൺ എന്നീ കമ്പനികളുടെ കുടകളും സ്കൂൾബസാറിൽ ലഭ്യമാണ്. ജൂൺ രണ്ടാം വാരം വരെ പ്രവർത്തിക്കുന്ന സ്കൂൾ ബസാറിന്റെ സേവനം പൊതു ജനങ്ങൾക്കും ലഭ്യമാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe