കൊയിലാണ്ടി കൊല്ലം ചിറയിൽ സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന് സമാപനമായി

news image
May 11, 2023, 2:38 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊല്ലം ചിറയിൽ എട്ടു ദിവസം നീണ്ടുനിന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന് സമാപനമായി. ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായാണ് നീന്തൽ പരിശീലന ക്യാമ്പ് ഒരുക്കിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 85 പരം ആളുകൾ നീന്തൽ പരിശീലനത്തിൽ പങ്കെടുത്തു.

ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മെയ് നാലു മുതൽ മെയ് 11 വരെ എട്ടു ദിവസത്തെ സൗജന്യ നീന്തൽ പരിശീലന ക്യാമ്പിന്റെ സമാപന സഭ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു . ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽകൊല്ലം ചിറ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഇ എസ് രാജൻ അധ്യക്ഷത വഹിച്ചു .

പിഷാരികാവ് ദേവസ്വം ബോർഡ് ട്രസ്റ്റി ഇളയിടത്ത് വേണു ഗോപാൽ, നഗരസഭ കൗൺസിലർ ഫക്രുദീൻ മാഷ് , മധു മിത്തൽ , ശിവദാസ് പൊയിൽക്കാവ് പത്മനാഭൻ എം സന്തോഷ് ബാലൻ വി വി അരവിന്ദൻ ഗീത വെഡിങ്സ് ഡയറക്ടർ അശ്വിൻ ബാബു എന്നിവർ സംസാരിച്ചു. നീന്തൽ പരിശീലനത്തിന് 85 ആളുകൾ പങ്കെടുത്തു ഗുഡ് മോർണിംഗ് ഹെൽത്ത് ക്ലബ്ബിന്റെ മെമ്പർമാരായ ശ്രീബാൽ, അരുൺ , ആതിര , ലാമിയ, അതുൽ ഋഷികേഷ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe