കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം

news image
Apr 1, 2023, 2:07 am GMT+0000 payyolionline.in

കോഴിക്കോട്: നഗരത്തിൽ വൻ തീപിടിത്തം. കല്ലായി റോഡിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി സിൽക്ക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

രാവിലെ ആ​റു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലുണ്ടായിരുന്ന കാറും തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുക​ൾ ഇപ്പോഴും സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയാണ് ഫയർഫോഴ്സ് ലക്ഷ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe