ഗുരുജി വിദ്യാനികേതൻ സ്കൂൾ വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി

news image
Jun 19, 2023, 11:30 am GMT+0000 payyolionline.in
കൊയിലാണ്ടി:   ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  വായന ദിനത്തിൽ സരസ്വതി മണ്ഡപ സമർപ്പണം നടത്തി.  പിഷാരികാവ് ക്ഷേത്ര മേൽശാന്തി എൻ നാരായണ മൂസ്സത് ഉദ്ഘാടനം ചെയ്തു. വായന ദിന സന്ദേശം   ശശി കമ്മട്ടേരി നടത്തി. വിരുന്നു കണ്ടി കോച്ചപ്പന്റെ പുരയിൽ സോമൻ എന്നവരുടെ സ്‌മരണാർത്ഥം മകൻ വി.കെ ഷമീറാണ് സരസ്വതിമണ്ഡപം സമർപ്പിച്ചത്. ഭാരതിയ വിദ്യാനികേതൻ ഉത്തര മേഖല സംയോജകൻ കെ.എം ഗംഗാധരൻ , കമലാക്ഷി ടീച്ചർ, മഞ്ജുഷ സജിത്ത്, വി കെ.രാമൻ, രാജീവൻ  വി.എം എന്നിവർ സംസാരിച്ചു.
ശില്പി സതീഷ് ബാബുവിനെ  പൊന്നാട അണിയിച്ചു. ചടങ്ങിനു ശേഷം നടന്ന സരസ്വതി പൂജയിലും വിദ്യാർച്ചനയിലും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു. ചടങ്ങുകൾക്ക് ഉപ്പാല ക്കണ്ടി ക്ഷേത്ര മേൽശാന്തി നിജു നേതൃത്വം നൽകി. സ്കൂൾ പ്രസിഡണ്ട് കല്ലേരി മോഹനൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.കെ മുരളി സ്വാഗതവും സിക്രട്ടറി ടി.എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe