വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ വായനാ ദിനത്തിൽ മുതിർന്ന ലൈബ്രേറിയനെ ആദരിച്ചു

news image
Jun 19, 2023, 11:53 am GMT+0000 payyolionline.in

 

ചിങ്ങപുരം :വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ വായനാ ദിനാചരണം സംഘടിപ്പിച്ചു. ഒരു പതിറ്റാണ്ടിലേറെക്കാലമായി നവരംഗ് ഗ്രന്ഥശാലയിൽ ലൈബ്രേറിയനായി പ്രവർത്തിച്ച് വരുന്ന മുതിർന്ന ലൈബ്രേറിയനായ കെ.വിമലയെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു.

വന്മുകം-എളമ്പിലാട് സ്കൂളിൽ മുതിർന്ന ലൈബ്രേറിയൻ കെ.വിമലയെ വാർഡ് മെമ്പർ ടി.എം. രജുല  ആദരിക്കുന്നു

വാർഡ് മെമ്പർ ടി.എം. രജുല പൊന്നാടയണിയിച്ച് ഉപഹാര സമർപ്പണം നടത്തി.
പി.ടി.എ.പ്രസിഡന്റ് പി.കെ.തുഷാര അധ്യക്ഷയായി. വിവിധ മത്സര വിജയികൾക്ക് നേഴ്സറി പി.ടി.എ.പ്രസിഡന്റ് പി.പി.അബ്ദു റദ സമ്മാനദാനം നടത്തി. പി.കെ.അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, എസ്.ശ്രീരസ്യ, മുഹമ്മദ് റിയാൻ, ആർ.കെ.ഹംന മറിയം എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe