ചെങ്ങോട്ടുകാവിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പോലീസ്

news image
Jan 8, 2023, 11:30 am GMT+0000 payyolionline.in

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ റൂറൽ പോലീസും കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി സ്റ്റേഷൻ ലിമിറ്റിലുള്ള അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചെങ്ങോട്ടുകാവ് രാമാനന്ദ എൽ പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത് നന്തി ഷഹാനി ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കൊയിലാണ്ടി ഐ പി എൻ സുനിൽകുമാറിനെ നേതൃത്വത്തിലാണ്.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് മെമ്പർ രമേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒ.കെ സുരേഷ്, പ്രതീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാജേഷ്, സുമേഷ്, കൊയിലാണ്ടി ട്രാഫിക് പോലീസ് ഹോം ഗാർഡ്, കൊയിലാണ്ടി ഫയർഫോഴ്സിലെ സെൽഫ് ഡിഫൻസ് വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe