ചെങ്ങോട്ടുകാവ് മരത്തിൽ കുടുങ്ങിയ ആൾക്ക് അഗ്നിരക്ഷാസേന രക്ഷയായി

news image
Jan 31, 2023, 2:13 pm GMT+0000 payyolionline.in
കൊയിലാണ്ടി: മരത്തിൽ കുടുങ്ങിയ ആൾക്ക് അഗ്നി രക്ഷാ സേന തുണയായി. ചൊവ്വാഴ്ച ഉച്ചയ്ക്ക രണ്ടുമണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം  ശ്രീലത യുടെ വീട്ടു പറമ്പിലെ 30 അടിയുള്ള ചളിർമരം മുറിക്കാൻ കയറിയ സതീശൻ എന്നയാൾ മരത്തിൽ കുടുങ്ങുകയും ബോധം കെടുകയും ചെയ്തു. പെട്ടെന്നു  തന്നെ വീട്ടുകാരനായ പ്രിയദർശൻ ഉടൻ തന്നെ മരത്തിൽ കയറുകയും ഇദ്ദേഹത്തെ താങ്ങി വെള്ളം കൊടുത്ത് ബൊധം വരുത്തുകയും സതീശനെ താങി നിൽക്കുകയും ചെയ്തു.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും എ.എസ്.ടി.ഒ.പി, കെ. പ്രമോദ്  സേനാംഗങ്ങളുടെ സഹായത്തോടുകൂടി ലാഡർ ഉപയോഗിച്ച് മരത്തിൽ കയറുകയും റെസ്ക്യൂനെറ്റിൽ സുരക്ഷിതമായി ഇദ്ധേഹത്തെ  താഴെ ഇറക്കുകയും  ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഗ്രേഡ്: എ.എസ്.ടി.യു. മാരായ മജീദ്, ജനാര്‍ദ്ധനൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി പി,സിജിത്ത്, അരുൺ എസ് സനിൽരാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമകുമാർ,ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe