ചേലിയയിൽ കുരുന്നുകൾക്ക് ആവേശമായി ചായില്യം – ചിത്ര ശില്പ പരിചയ പരിപാടി

news image
Dec 31, 2022, 2:39 pm GMT+0000 payyolionline.in

ചേലിയ: ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച ചിത്ര ശില്പ പരിചയ പരിപാടി കുട്ടികൾക്ക്‌ കൗതുകമായി.
കവിയും ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ യു കെ രാഘവൻ മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഒരു ചിത്രകാരൻ്റെ ഓരോ പുലരിയും പിറവിയെടുക്കുന്നത് നവം നവങ്ങളായ വർണ്ണ സാധ്യതകളിലേക്കാണ്. ചിത്ര രചനയുടെ ഇത്തരം അനന്ത സാധ്യതകൾ നമുക്ക് പ്രദാനം ചെയ്യുന്നത് നമുക്ക് ചുറ്റുമുള്ള പ്രകൃതിയാണ്. പ്രകൃതിയെ അറിയുമ്പോൾ ,അടുത്തറിയുമ്പോഴാണ് ഏതൊരു ചിത്രകാരനും പുതിയ മേഖലകൾ കണ്ടെത്താനാവുന്നത്. ഈ വലിയ പാഠ പുസ്തകത്തെ ശ്രദ്ധാപൂർവ്വം വായിച്ചെടുക്കാൻ ഓരോ ചിത്ര വിദ്യാർത്ഥിയും സമയം കണ്ടെത്തണം അദ്ദേഹം അഭിപ്രായപ്പെട്ടു.

ശില്പശാലയിൽ 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. രേഖാ ചിത്രങ്ങൾ ,അക്ഷര ചിത്രങ്ങൾ എന്നിവയെ കുറിച്ച്
യു കെ രാഘവൻ മാസ്റ്റർ ക്ലാസ് നയിച്ചു. ചിത്ര കലയിലെ നൂതന സാധ്യതകളെപ്പറ്റിയുള്ള രണ്ടാം സെഷൻ നയിച്ചത് കോഴിക്കോട് എൻ ഐ ടി യിലെ റിസർച്ച് സ്കോളർ കൂടിയായ ആർക്കിടെക്റ്റ്  ആതിര എസ് ബി യായിരുന്നു.

പ്രശസ്ത ശില്പി എ കെ രമേശ് കളിമണ്ണ് ഉപയോഗിച്ചുള്ള ശില്പ നിർമ്മാണം കുട്ടികൾക്ക് പരിചയപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിൽ കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ വി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. ശില്പശാലാ
ഡയരക്ടർ ദിൻഷ , പി ടി എ പ്രസിഡണ്ട് ബിജു .കെ പി ,പ്രശോഭ് .ജി ,  ജിസ്ന എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe