ജനകീയാസൂത്രണ പദ്ധതി; തിക്കോടിയിൽ മുട്ടക്കോഴി വിതരണം ആരംഭിച്ചു

news image
Sep 29, 2023, 12:47 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിൽ കോഴി വിതരണം പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ 834 ഗുണഭോക്താക്കൾക്ക് 5 വീതം മുട്ടകോഴികുഞ്ഞുങ്ങളെയാണ് നൽകുന്നത് . തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്‌ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ മാരായ പ്രനില സത്യൻ, ആർ. വിശ്വൻ, മെമ്പർമാരായ ബിനു കരോളി, വിബിത, വെറ്റിനറി സർജൻ ഡോ. ഷിംജ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe