ജെസിഐ പുതിയനിരത്ത് ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ശ്രീനേഷ്, സെക്രട്ടറി അബ്ദുൾ മനാഫ്

news image
Dec 5, 2022, 7:46 am GMT+0000 payyolionline.in

പയ്യോളി : ജെ.സി.ഐ പുതിയ നിരത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്  ശ്രീനേഷ്, സെക്രട്ടറി  അബ്ദുൾ മനാഫ്, ട്രഷറർ  ശരത്ത് എന്നിവർ ചുമതയേറ്റു. ചടങ്ങിൽ ജെ.സി.ഐ ഇന്ത്യയുടെ മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടായിരുന്ന അഫ്സൽ ബാബു മുഖ്യാതിഥിയായി. സോൺ പ്രസിഡണ്ട് പ്രജിത്ത് വിശ്വനാഥൻ, സോൺ വൈസ് പ്രസിഡണ്ട് മുഹമ്മദ് അൻവർ , സോൺ മാനേജ്മെന്റ് ഡയറക്ടർ രാകേഷ് നായർ , ജെ.സി.ഐ കൊയിലാണ്ടി പ്രസിഡണ്ട് സന്തോഷ്, ഐ.പി. പി ഡന്നിസൺ, അജയ് ബിന്ദു, തുടങ്ങിയവർ സംസാരിച്ചു.

പ്രസിഡണ്ട്  ശ്രീനേഷ്

സെക്രട്ടറി  അബ്ദുൾ മനാഫ്

ട്രഷറർ  ശരത്ത്

ജെ.എഫ് എം. രബിലാഷ്, ഭാർഗവൻ, റിഗേഷ്, ശ്രീജിത്ത്, ഗോപാലൻ എന്നിവർ വൈസ് പ്രസിഡണ്ടുമാരായി.
ശ്രീലക്ഷ്മി പുഴക്കൂലാണ് ജൂനിയർ ജെ.സി ചെയർ പേഴ്സൺ. നിധിൻ, ഷർഷാദ്, ഷിബു, ബിജിത്ത് , അഖിൽ എന്നിവർ ഡയറക്ടർമാരായും പി.ആർ.ഒ ആയി സുംതാക്കും ബുള്ളറ്റിൻ എഡിറ്ററായി സുമേഷ് പി.കെ യും ചുമതലയേറ്റെടുത്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പ്രൊജക്ടുകൾ പരിപാടിയോടനുബന്ധിച്ച് പ്രഖ്യാപിച്ചു. ജെ.സി ശ്രീജിത്ത് സ്വാഗതമാശംസിച്ച ചടങ്ങിന് ജെ.സി അബ്ദുൾ മനാഫ് നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe