പയ്യോളിയുടെ തണൽ ഖത്തർ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടത്തി

news image
Apr 4, 2024, 9:39 am GMT+0000 payyolionline.in

പയ്യോളി: തണൽ ഖത്തർ പയ്യോളിയുടെ ഇഫ്താർ സംഗമം ഖത്തറിൽ വെച്ചു നടന്നു. കെ.വി മുഹമ്മദ്‌ മുസ്‌ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ഇഫ്താർ സംഗമം ഉല്‍ഘാടനം തണൽ രക്ഷാധികാരി ഹംസ കുന്നുമ്മൽ നിർവഹിച്ചു.

തണൽ പ്രസിഡന്റ് മാടാക്കര ഇസ്മായിൽ അധ്യക്ഷത വഹിച്ചു. നാട്ടിൽ നടത്തുന്ന റിലീഫ് പ്രവർത്തനം, രോഗികൾ, കടം കൊണ്ട് പ്രയാസമനുഭവിക്കുന്നവർ, വീട് ജപ്തി ചെതവർ, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ധന സഹായമായി റിലീഫ് നടത്താൻ തീരുമാനിച്ചതായും പ്രസിഡന്റ് ഉണർത്തി. ഖത്തറിൽ നിന്നും 7ആം ക്ലാസ് പൊതു പരീക്ഷയിൽ റാങ്കുകരസ്ഥമാക്കിയ മക്കൾക്കുള്ള ഗിഫ്റ്റ് പ്രസിഡന്റ് ഇസ്മായിൽ പ്രോഗ്രാം ചെയർ മാൻ വള്ളിൽ അബൂബക്കർഎന്നിവർ നൽകി വിതരണവും നടത്തി. മുഖ്യ അതിഥികളായി ജമാൽ ഗുരുക്കൾ, ടി പി മുസ്തഫ  എന്നിവർ  കുടുംബസമേതം പങ്കെടുത്തു. പി പി ജംഷാദ് സ്വാഗതവും റാഷിദ്‌ മാടാക്കര നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe