ഡിവൈഎഫ്ഐ പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

news image
Jul 15, 2023, 1:58 pm GMT+0000 payyolionline.in

പയ്യോളി : ഡിവൈഎഫ്ഐ പള്ളിക്കര മേഖല സമ്മേളനത്തോടനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് പെരുമാൾപുരത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജനറൽ മെഡിസിൻ , ത്വക്ക് രോഗ വിഭാഗം,ദന്ത രോഗ വിഭാഗം,ചർമ്മ രോഗ വിഭാഗം ഉൾപെടെ ഒമ്പതോളം ഡോക്ടർമാരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് നടന്നത്.

ഇരുന്നൂറിലേറെ ആളുകൾ പങ്കെടുത്ത ക്യാമ്പിൽ മുഴുവൻ ആളുകൾക്കും ആവശ്യമായ പരിശോധന, മരുന്ന് എന്നിവ സൗജന്യമായി നൽകുകയും തുടർ ചികിത്സ ആവിശ്യം ഉള്ളവർക്ക് മലബാർ മെഡിക്കൽ കോളജിൽ ലഭ്യമാക്കുമെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe