തിക്കോടിയിൽ മൈകൊ വനിതാ വിങ്ങിന്റെ വാർഷികാഘോഷവും അനുമോദന സദസ്സും

news image
Aug 18, 2023, 3:08 pm GMT+0000 payyolionline.in

തിക്കോടി:  സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ സാമുഹിക- സാംസ്കാരിക-വിദ്യഭ്യാസ രംഗത്ത് തിക്കോടിയിൽ പ്രവർത്തിച്ചു വരുന്ന മൈകൊ വനിതാ വിങ്ങിന്റെ വാർഷികാഘോഷവും നിസ്വാർത്ഥ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സാമൂഹിക പ്രവർത്തക സഫിയ തലോടിക്കുളള ആദരവും എൽ.എസ്.എസ് യു.എസ് എസ് പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ ഉൽഘാടനം ചെയ്തു.

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി.റംല, തിക്കോടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷക്കീല കെ.പി., നഫീഹതഹ്സിൻ തുടങ്ങിയവർ സംസാരിച്ചു. റഷീദ സമദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റംല എരവത്ത് സ്വാഗതവും റംല അങ്ങേക്കര വളപ്പിൽ നന്ദിയും പറഞ്ഞു. പ്രശസ്ത മോട്ടിവേഷൻസ്പീക്കർ സഫിത സ്ത്രീ ശാക്തീകരണ ബോധവൽക്കരണ പ്രഭാഷണവും നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe