പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

news image
Jan 31, 2023, 3:51 pm GMT+0000 payyolionline.in

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും, മേൽശാന്തി സുഖലാലൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. തുടർന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ആലപ്പുഴ  ഭദ്രഭജൻസ് അവതരിപ്പിച്ച നാമ സങ്കീർത്തനവും അരങ്ങേറി. ഫിബ്ര: 1 ന് രാവിലെ ശ്രീ ഭൂതബലി, വൈകു: 5, മണിക്ക് കാഴ്ചശീവേലി, 6.30ന് ജിതിൻലാൽ ചോയ്യക്കാട്ട്, വിഷ്ണു കൊ രയ ങ്ങാട്, 8.30 ന് നൃത്തോൽസവം, ഫിബ്ര: 2 ന് 11.30 മുതൽ 3 വരെ. സമൂഹസദ്യ, വൈകു.പുഷ്പാഭിഷേകം, രാത്രി .7 ന് മിഥുൻ പി.വി.യുടെ തായമ്പക,.രാത്രി. 9.30 ന് നാന്ദകം എഴുന്നള്ളിപ്പ്.

ഫിബ്ര: 3ന് വലിയ വിളക്ക്, അരങ്ങോല വരവുകൾ, വൈകു6 ന് സഹസ്രദീപകാഴ്ച്ച, രാത്രി .12.45 ന് നാന്ദ കം എഴുന്നള്ളിപ്പ്, തുടർന്ന് തിറകൾ, ഫിബ്ര: 4 ന് താലപ്പൊലി, രാവിലെ 8 മണി വിദ്യാമന്ത്ര പുഷ്പാർച്ചന, രാവിലെ. 10.30 പാൽ എഴുന്നള്ളിപ്പ്, 11.30 ആറാട്ട് കുട വരവ്, വൈകീട്ട്, 3.30ന്, ഇളനീർ കുലവരവ്, വൈകീട്ട് 4 മുതൽ കുട്ടിച്ചാത്തൻ തിറ, ദീപാരാധനക്ക് ശേഷം, പി.വി.പുരന്തരദാസ്, കേരളശ്ശേരി സുബ്രഹ്മണ്യൻ, കേരളശ്ശേരിരാമൻകുട്ടി ,എന്നിവരുടെ മേളപ്രമാണത്തിൽ നിരവധി കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളവും, നാദസ്വരവും സഹിതം താലപ്പൊലിയോടു കൂടി ദേവീദേവൻമാരുടെ കൂട്ടി എഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട ഫിബ്ര: 5 ന് വൈകിട്ട് 4 മണി ആറാട്ട് പുറപ്പാട്, രാത്രി 12 30 ന് ഗുരുതി തർപ്പണം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe