പയ്യോളിയില്‍ തണൽ ഖത്തർ റമദാൻ റിലീഫ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി

news image
Apr 3, 2024, 3:59 am GMT+0000 payyolionline.in

പയ്യോളി: തണൽ ഖത്തർ പയ്യോളി റമദാൻ റിലീഫ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി. തണൽ ഖത്തർ ഈ വർഷത്തെ റമദാൻ റിലീഫ് വിതരണവും പ്രദേശത്തുനിന്നും ഹാഫിളായ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും പയ്യോളി ബീച്ച് റോഡിലെ ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ചാണ് നടത്തിയത്.

മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉദ്ഘാടനം നടത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ ഹരിദാസ്, കാട്ടിൽ ബഷീർ, മുസ്തഫ ഹഫീസ്, കമ്മന ഉമ്മർ ഹാജി, പി എം ഹുസൈൻ വി കെ ഹമീദ്, നിസാർ കാഞ്ഞിരോളി, ഗഫൂർ പാറക്കണ്ടി ഹനീഫ ദാരിമി തുടങ്ങിയവർ പങ്കെടുത്തു. തണൽ പ്രസിഡണ്ട് പി പി ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തണൽ ജനറൽ സെക്രട്ടറി എം സി റഷീദ് തണലിനെ സദസ്സിനു പരിചയപ്പെടുത്തി. എസ് കെ ഗഫൂർ സ്വാഗതവും ടി പി കരീം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe