പയ്യോളിയിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നാളെ

news image
Jun 7, 2023, 12:38 pm GMT+0000 payyolionline.in

പയ്യോളി: പിന്നോക്ക വിഭാഗങ്ങുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ ഉന്നമനവും സംരംഭകങ്ങൾ ആരംഭിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി കേരള പിന്നോക്ക വികസന കോർപ്പറേഷൻ പയ്യോളി നഗരസഭ കുടുംബ ശ്രീ സി ഡി എസിന് അപേക്ഷിച്ചത് പ്രകാരം 3 കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. 4 ശതമാനം പലിശ ഈടാക്കിയാണ് ലോൺ തിരിച്ചടവ്. അർഹരായ 64 അയൽക്കൂട്ടങ്ങൾക്കും 13 സംരംഭ ഗ്രൂപ്പുകൾക്കുമാണ് വായ്പ വിതരണം ചെയ്യുന്നത്.

നാളെ ഇരിങ്ങൽ സർഗ്ഗാലയിൽ വെച്ച് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല സിഡിഎസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അയൽക്കൂട്ട വായ്പാ വിതരണം നിർവ്വഹിക്കും. പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ കെ. പ്രസാദ് അധ്യക്ഷത ചടങ്ങിൽ അധ്യക്ഷനാവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe