പയ്യോളിയിൽ പ്രവാസി ലീഗിന് പുതിയ ഭാരവാഹികള്‍; പ്രസിഡണ്ട് കുഞ്ഞമ്മദ് മിസരി, ജനറൽ സെക്രട്ടറി നിസാർ പയലൻ

news image
Oct 4, 2022, 3:31 am GMT+0000 payyolionline.in

പയ്യോളി :  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുസ്ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മയായ പ്രവാസി ലീഗിനു പയ്യോളിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.പി. സദഖത്തുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി.കെ.വി.യൂസഫ് ഉദ്ഘാടനം ചെയ്തു.

 

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കുഞ്ഞമ്മദ് മിസരി ,ജനറൽ സെക്രട്ടറി നിസാർ പയലൻ , ട്രഷറർ പി.കുഞ്ഞാമു കോട്ടക്കൽ വൈസ് പ്രസിഡണ്ട്മാരായി   എം.സി.അബ്ദുറസാഖ് , എം.മുസ്തഫ ,എടക്കങ്ങി അബ്ദുറഹിമാൻ ,ടി.പി.മുസ്തഫ , വി.പി.മൊയ്തീൻ, സെക്രട്ടറിമാരായി റഹ്മാൻ കെ.പി.സി. ,ബി.എം.ഷംസു , കളത്തിൽ മജീദ് , കെ.അബ്ദുൽ ഖാദർ ,പി.കെ.സി.മൊയ്തീൻ എന്നിവരേയും തിരഞ്ഞെടുത്തു.

ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് ഹുസ്സയിൻ കമ്മന (ജില്ല സെക്രട്ടറി) ,മoത്തിൽ അബ്ദുറഹിമാൻ , ഹാഷിം കോയ തങ്ങൾ (ജില്ല വൈസ് പ്രസിഡണ്ട്),എസ്.കെ.സമീർ ,ബഷീർ മേലടി ,കെ.പി.സി ശുക്കൂർ ,പി .വി.അഹമ്മദ് ,ഏ.പി.കുഞ്ഞബ്ദുള്ള ,പി.എം. റിയാസ്, ഹുസ്സയിൻ മൂരാട് , ഒ.വി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ കുഞ്ഞമ്മദ് മിസരി സ്വാഗതവും നിസാർ പയലൻ നന്ദിയും പറഞ്ഞു.

 

കുഞ്ഞമ്മദ്

നിസാർ

 

പി.കുഞ്ഞാമു കോട്ടക്കൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe