കൊയിലാണ്ടി കൊല്ലം പാറപ്പള്ളി ഉറൂസ് ആരംഭിച്ചു

news image
Mar 9, 2023, 1:16 pm GMT+0000 payyolionline.in

കൊയിലാണ്ടി : പാറപ്പള്ളി ഉറൂസ് ആരംഭിച്ചു. ഇന്നലെ രാവിലെ 9 മണിക്ക് ഹാഫിള് ഹുസ്സൈൻ ബാഫഖി തങ്ങൾ മഖാം സിയാറത്തിന് നേതൃത്വം നൽകി . കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി .

ചടങ്ങിൽ ഖാസി അബ്ദുൾ ജലീൽ ബാഖവി ,സിദ്ധീക്ക് കൂട്ടുമുഖം ,മൊയ്തു ഹാജി തൊടുവഴൽ , ബഷീർ ദാരിമി പന്തിപ്പൊഴിൽ സംസാരിച്ചു . രാത്രി നടന്ന എസ്‌.വൈ.എസ് – പാറപ്പള്ളി മജ്ലിസ്സുന്നൂർ ജില്ല പ്രസിഡൻ്റ് ടി.പി.സി തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് നജ്മുദ്ദീൻ തങ്ങൾ ,എ.പി.എം. ബാവ ജീറാനി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe