പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുക; സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വാർഷിക സമ്മേളനം

news image
Feb 14, 2023, 3:43 pm GMT+0000 payyolionline.in

 

പയ്യോളി:  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ  മേലടി ബ്ലോക്ക് വാർഷിക സമ്മേളനം കീഴൂർ .എ യു പി സ്കൂളിൽ  സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ ആദ്യക്ഷ്യം വഹിച്ചു. 2019 ജൂലായ്‌ 1ന് പ്രാബല്യത്തിൽ നടപ്പിലാക്കിയ പെൻഷൻ പരിഷ്കരണത്തിലെ രണ്ടു ഗഡുക്കളും ,2019 ജൂലൈ ,2020 ജനുവരി, 2020 ജൂലൈ പ്രാബല്യത്തിൽ അനുവദിച്ച ക്ഷാമാശ്വാസ ഗഡുക്കളുടെ ശേഷിക്കുന്ന തവണകളും തുടർന്ന് അനുവദിക്കേണ്ട ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

പെൻഷൻകാരുടെ പെൻഷൻ പദ്ധതിയായ കൈത്താങ്ങ് സഹായവിതരണം സംസ്ഥാന കമ്മിറ്റി അംഗം കെ വി രാഘവൻ വിതരണം ചെയ്തു. പയ്യോളി നഗരസഭ കൗൺസിലർ സി കെ ഷഹനസ് , കാര്യാട്ട് ഗോപാലൻ , ജില്ലാ ജോയിൻ സെക്രട്ടറി ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി നാണു മാസ്റ്റർ, എം എ വിജയൻ, ടി ഭാസ്കരൻ, രക്ഷാധികാരികൾ തിക്കോടി നാരായണൻ മാസ്റ്റർ, കെ ഗോവിന്ദൻ മാസ്റ്റർ , സംസ്ഥാന കൗൺസിൽ അംഗങ്ങളായ കേളപ്പൻ നായർ, എൻ കെ രാഘവൻ മാസ്റ്റർ, കെ പത്മനാഭൻ, എന്നിവരും ബ്ലോക്ക് കമ്മിറ്റിയെ പ്രതിനിധീകരിച്ച് കെ കുഞ്ഞിരാമൻ, എൻ. കെ ബാലകൃഷ്ണൻ, ഇബ്രാഹിം തിക്കോടി, അനസ് മാസ്റ്റർ, വി ഐ ഹംസ മാസ്റ്റർ, നളിനി കണ്ടോത്ത്, കെ ശശിധരൻ , ഡി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു . ഈ വർഷത്തെ ഭാരവാഹികളായി കെ ശശിധരൻ പ്രസിഡൻറ്, എ എം കുഞ്ഞിരാമൻ സെക്രട്ടറി എം എം കരുണാകരൻ, ട്രഷറർ കെ ശശിധരൻ എന്നിവരെ തിരഞ്ഞെടുത്തു.  ജോയിൻ കൺവീനർ കെ ടി ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe