പൊതു പ്രവർത്തകൻ കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

news image
Mar 12, 2024, 3:55 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊഴുക്കല്ലൂരില പൗര പ്രമുഖനും പൊതു പ്രവർത്തകനും സഹകാരിയുമായ കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ (87) അന്തരിച്ചു. ‘കൊഴുക്കല്ലൂർ കെ.ജി.എം.എസ്സ് യു.പി സ്കൂൾ മാനേജരാണ്. മേപ്പയ്യൂർ സർവ്വീസ് സഹകരണ ബേങ്ക് സ്ഥാപിക്കുന്നതിൽ മുൻകൈ എടുക്കുകയും ദീർഘകാലം ബേങ്കിൻ്റെ പ്രസിഡണ്ടായി പ്രവർത്തിക്കുകയും ചെയ്തു .ജനതാദൾ വാർഡ് പ്രസിഡണ്ട്, ചെറുശ്ശേരി ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ, ചെറുശ്ശേരി ക്ഷേത്ര പരിപാലന സമതി രക്ഷാധികാരി ശിവക്ഷേത്ര-വിഷ്ന്നു ക്ഷേത്രനിർമ്മാണ കമ്മറ്റി ചെയർമാൻ, കൊഴുക്കല്ലൂർ അംഗൻവാടി കമ്മറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊഴുക്കല്ലൂർ.യു.പി. സ്കൂൾ റിട്ട. ഹെഡ് ടീച്ചർ പി. ലക്ഷ്മിക്കുട്ടി അമ്മയാണ് ഭാര്യ. മക്കൾ: കെ. സുരേഷ് ബാബു [ കാരയാട് ഏജൻസീസ് പയ്യോളി ], ബേബി നിഷ  [അദ്ധ്യാപിക  നന്മണ്ടപി.സി. എൽ.പി സി സ്കൂൾ], കെ.രാജേഷ് [ കാരയാട്ട് ട്രേഡേഴ്സ് മേപ്പയ്യൂർ ], ശ്രീജ മൊകേരി ). മരുമക്കൾ :ബിനു പള്ളിക്കര, എൻ. പ്രകാശ് (റിട്ട. ആർമി),
കെ. അംബുജാക്ഷൻ (റിട്ട അദ്ധ്യാപകൻ വട്ടോളിനേഷനൽ ഹയർ സെൻ്ററി സ്കൂൾ, കോൺ കാവിലും പാറ ബ്ലോക്ക് സെക്രട്ടരി), ബീവ വെള്ളികുളങ്ങര (അദ്ധ്യാപിക കെ.ജി.എം.എസ്.യു.പി.സ്കൂൾ, കൊഴുക്കല്ലൂർ). സഹോദരങ്ങൾ: കെ. ബാലൻ നായർ
(റിട്ട എക്ലിക്കുട്ടിവ്എഞ്ചിനിയർ പി.ഡബ്ല്യു. ഡി ആൻ്റമാൻ നിക്കോബാർ ദ്വീപ് ), രാധ (റിട്ട. പ്രൻസിപ്പാൾ ജി. എച്ച് എസ്സ്.എസ്സ്. കുറ്റ്യാടി), കാരയാട്ട് ദിവാകരൻ നായർ [ റിട്ട. സി. ആർ.പി.എഫ്, കാരയാട്ട് ട്രേഡേഴ്സ്, സൂര്യബ്രിക് സ് മേപ്പയൂർ). സഞ്ചയനം  വ്യാഴം കാലത്ത് 8.30 ന്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe