പൊയിൽക്കാവ് ബീച്ചിൽ അടിക്കാടിന് തീപിടിച്ചു

news image
Jan 4, 2023, 2:40 pm GMT+0000 payyolionline.in

കൊയിലാണ്ടി: പൊയിൽക്കാവിൽ അടിക്കാടിനു തീപിടിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കൂടിയാണ് പൊയിൽക്കാവ് ബീച്ചിലെ ചാലിൽ പറമ്പിലെ  അടിക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.

ഇതിനിടയിൽ തീയണക്കാനെത്തിയ ഫയർഫോഴ്സ് വാഹനം മണലിൽ താഴ്ന്നു. ക്രെയിൻ എത്തിയാണ് വാഹനം ഉയർത്തിയത്. ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി കെ ബാബു, ബിനീഷ്, ഇർഷാദ്, നിധിപ്രസാദ് ഇ എം, റഷീദ്, സജിത്ത്, ഹോംഗാർഡ്, ഓംപ്രകാശ് എന്നിവർ നേതൃത്വം നൽകി..

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe