ഭർത്താവിനെ മോചിപ്പിക്കണം; നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കലക്ടർക്കും നോട്ടീസ്

news image
Jul 6, 2023, 7:54 am GMT+0000 payyolionline.in

ചെന്നൈ: ഭർത്താവിനെ മോചിപ്പിക്കണമെന്ന നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും തിരുചിറപ്പള്ളി കലക്ടർക്കും നോട്ടീസ് അയച്ച് മദ്രാസ്‌ ഹൈക്കോടതി. വിദേശികൾ രജിസ്റ്റർ ചെയ്യേണ്ട എഫ്ആർആർഒയ്ക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ 6 ആഴ്ചക്കക്കം മറുപടി അറിയിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. രാജീവ്ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ മുരുകൻ ലങ്കൻ പൗരനാണ്. നിലവിൽ തിരുചിരപ്പള്ളിയിലെ അഭയാർത്ഥി കേന്ദ്രത്തിലാണ് മുരുകനുള്ളത്

 

 

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളാണ് കഴിഞ്ഞ വർഷം ജയിൽ മോചിതരായത്. നളിനി, മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോചിപ്പിച്ചത്. കോടതി ഉത്തരവ് ജയിലുകളിൽ എത്തിച്ച്  നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. നളിനിയുടെ ഭർത്താവ് മുരുകൻ മറ്റു പ്രതികളായ ശാന്തൻ, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ശ്രീലങ്കൻ സ്വദേശികളാണ്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രൽ ജയിലിലും, റോബർട്ട്‌ പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുകൂടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ശ്രിലങ്കൻ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe