കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം തുടങ്ങി. ഞായറാഴ്ച രാവിലെ നടന്ന കൊടിയേറ്റത്തിന് മേൽശാന്തി ഷാജി ശാന്തി മിനീഷ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 31-മുതൽ ഏപ്രിൽ രണ്ട് വരെ യാണ് ക്ഷേത്ര ചടങ്ങുകൾ. മൂന്നിന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി ഏഴിന് പ്രാദേശിക കലാകാരികളുടെ തിരുവാതിരക്കളി, നൃത്തപരിപാടികൾ.
നാലിന് രാവിലെ വണ്ണാനെ സ്വീകരിക്കൽ, വൈകു: ഭഗവതിസേവ, തിരുവായുധം സ്വീകരിക്കൽ, ദീപാരാധന, ചെണ്ട മേളം. അഞ്ചിന് നിശ്ചിത വീടുകളിൽ നിന്ന് അരങ്ങാേല, ഇളനീർക്കുല
ശേഖരിക്കൽ, ആവളയിൽ നിന്നുള്ള വരവ്, പിഷാരികാവിലേയ്ക്ക് വസൂരി മാല വരവ് പുറപ്പെടൽ എന്നിവ നടക്കും.