മൈകൊ അറഫ നഗറിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

news image
Jun 11, 2023, 7:49 am GMT+0000 payyolionline.in

നന്തി ബസാർ: മൈകൊ തിക്കോടിയുടെയും ട്രിനിറ്റി കണ്ണാശുപത്രി കോഴിക്കോടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അറഫ നഗറിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.  ക്യാമ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ ഉൽഘാടനം ചെയ്തു.

വി.പി.ദുൽ ഖിഫിൽ ഉൽഘാടനം ചെയ്യുന്നു

കെ.പി.കരീം അദ്ധ്യക്ഷനായി. തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല , മൂടാടി ഗ്രാമപഞ്ചായത്ത് അംഗം പി. ഇൻഷിദ, മഹല്ല് പ്രസിഡണ്ട് വി.വി.മമ്മദ് കോയ, ഇ.കെ.മുഹമ്മദ് മാസ്റ്റർ, പുതുക്കുടി അലി, ആശുപത്രി പി.ആർ ഒ ഡോ. ദൃശ്യ സംസാരിച്ചു. പി ഹാഷിം സ്വാഗതവും റഷീദ സമദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe