രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ മേപ്പയ്യൂരില്‍ മുസ്‌ലിം ലീഗിന്റെ പ്രതിഷേധം

news image
Mar 27, 2023, 2:48 am GMT+0000 payyolionline.in

മേപ്പയ്യൂർ: രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിലും ലോകസഭാംഗത്വം റദ്ദ് ചെയ്ത നടപടിയിലും മോദി സർക്കാറിൻ്റെ പകപോക്കലിനെതിരെയും മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. എം.എം.അഷറഫ്, ഫൈസൽ ചാവട്ട്, കെ.എം എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാൻ ,മുജീബ് കോമത്ത്, ഐ.ടി.അബ്ദുൽ സലാം, ഇസ്മായിൽ കീപ്പോട്ട്, കെ.കെ അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ എം.എം അഷറഫ് അധ്യക്ഷനായി.എ.വി അബ്ദുല്ല ,ഇ.അശോകൻ, വി.മുജീബ്, എരവത്ത് മുഹമ്മദ്, കെ. ലബീബ് അഷറഫ്, എം.കെ ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe