വന്മുഖം ഗവ: ഹൈസ്കൂളില്‍ ശുദ്ധജലത്തിനായി വാട്ടർ ഫിൽട്ടർ സ്ഥാപിച്ച് നല്‍കി കുവൈത്ത് സ്വാന്തനം കൾച്ചറൽ ഓർഗനൈസേഷൻ കമ്മിറ്റി

news image
Sep 14, 2022, 11:44 am GMT+0000 payyolionline.in

നന്തി: കടലൂരിലെ കുവൈത്ത് സ്വാന്തനം കൾച്ചറൽ ഓർഗനൈസേഷൻ കമ്മിറ്റി
വന്മുഖം ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ശുദ്ധജലത്തിനായി വാട്ടർ ഫിൽട്ടർ സ്ഥാപിച്ച് നല്‍കി.   ഹൈസ്കൂൾ ബിൽഡിംഗിലെ മൂന്ന് നിലകളിലും ശുദ്ധജല ടാപ്പുകൾ സ്ഥാപിച്ചത് വിദ്യാർത്ഥികൾക്കായി തുറന്ന് നൽകി.

അയിഷ കേകണ്ടി ഉദ്ഘാടനം  ചെയ്തു. പി ടി എ  വൈസ് പ്രസിഡന്റ് പി.കെ ജനാർദ്ദനന്‍റെ  അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി  കുവൈത്ത് സ്വാന്തനം കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡൻറ് പി.കെ സക്കറിയ സംസാരിച്ചു.  ബഷീർ സഫാർ, കുഞ്ഞബ്ദുള്ളആയടത്തിൽ , ജാസിറ ശരീഫ് (എം പി ടി എ പ്രസിഡന്റ്), റഷീദ് മണ്ടോളി, ഹനീഫ സ്റ്റാർ മജീദ് പാലോളി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

 

 

നിർധരായ കുടുംബങ്ങൾക്ക് മാസം തോറും ഭക്ഷ്യ കിറ്റുകൾ നൽകിയും ചികിത്സാ സഹായങ്ങൾ നൽകിയും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി 18 വർഷ കാലമായി പ്രവർത്തിച്ചു വരുന്നു കുവൈത്ത് സ്വാന്തനം കമ്മറ്റി സ്കൂളിന് തന്നെ നിരവധി തവണ സഹായങ്ങൾ ചെയ്തിട്ടുണ്ട്. കമ്മറ്റി പുതിയതായികൈ കൊണ്ട പ്രോജക്ടാണ് അഞ്ച് ഇടങ്ങളിലായി കുട്ടികൾക്ക് ശുദ്ധജല വിതരണം ഒരുക്കുക എന്നത് . അതിന്റെ ഭാഗമായാണ് മുത്തായത്ത് ഒരു മദ്രസ്സയിലും രണ്ടാമതായി വന്മുഖം ഗവ: ഹൈസ്കൂളിലും ശുദ്ധജല വിതരണം നാപ്പിലാക്കിയതെന്ന്  കുവൈത്ത് സ്വാന്തനം കമ്മറ്റിയുടെ പ്രാദേശിക കോഡിനേറ്ററായ വർദ് അബ്ദുറഹിമാൻ വിശദീകരിച്ചു.ചടങ്ങിന് എച്ച് എം  സുചിത്ര ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe