ശ്രീ കിഴൂർ മഹാശിവക്ഷേത്രം വിഷുപ്പാട്ട് ഉത്സവം ഏപ്രിൽ 14 ന്

news image
Apr 13, 2023, 12:26 pm GMT+0000 payyolionline.in

പയ്യോളി: കിഴൂർ മഹാശിവക്ഷേത്രത്തിൽ വിഷുപ്പാട്ട് ഉത്സവം ഏപ്രിൽ 14 ന് ആരംഭിക്കും. തന്ത്രി ബ്രപമശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പുതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് വിഷുപ്പാട്ട് ഉത്സവം സംഘടിപ്പിക്കുന്നത്. കാലത്ത് 7 മണിക്ക് ഉഷപൂജ, ശ്രീഭൂതബലി,11 മണിക്ക് ഉച്ചപൂജ, വൈകുന്നേരം ദീപാരാധന , രാത്രി 8 മണിക്ക് അത്താഴപൂജ കഴിഞ്ഞ് എഴുന്നെള്ളിപ്പ്, കുന്നുംപുറത്ത് ഭഗവതികോട്ടയിലേക്ക് തിരിച്ചെത്തിയ ശേഷം വിഷുപ്പാട്ട് എന്നിവയും. ഏപ്രിൽ 15 ന് പുലർച്ചെ വിഷുക്കണിയും ദക്ഷിണ വലിയകളംപാട്ട് നിശ്ചയിക്കൽ തുടങ്ങിയ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe