സുബാഷ് ചന്ദ്രന് മൃതൃഞ്ജയ പുരസ്ക്കാരം സമർപ്പിച്ചു

news image
Feb 16, 2023, 4:54 pm GMT+0000 payyolionline.in
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ  ശിവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവ് സുഭാഷ് ചന്ദ്രന്  കെ.പി.രാമനുണ്ണി മൃത്യുഞ്ജയ പുരസ്കാരം സമർപ്പിച്ചു. സാമൂതിരി രാജയുടെ പ്രതിനിധി ഗോവിന്ദ് ചന്ദ്രശേഖർ ദീപ പ്രോജ്വലനം നടത്തിയ പുരസ്കാര സമർപ്പണ ചടങ്ങിൽ ഡോ: എം.ആർ.രാഘവ വാര്യർ അധ്യക്ഷത വഹിച്ചു. മാതൃഭൂമി അസി.എഡിറ്റർ കെ.വിശ്വനാഥ് പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. മലയാള മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ പൊന്നാട അണിയിച്ചു.

കെ.പി.രാമനുണ്ണി സുബാഷ് ചന്ദ്രന് മൃത്യുഞ്ജയപുരസ്കാരം സമർപ്പിക്കുന്നു.

സാഹിത്യകാരിയും തിരക്കഥാകൃത്തുമായ ഇന്ദുമേനോൻ ധന്യതാ പത്രംവും ക്ഷേത്രം എക്സി.ഓഫീസർ വി.ടി.മനോജ് നമ്പൂതിരി ഗുരുദക്ഷിണയും  സമർപ്പിച്ചു.  അനിൽ കാഞ്ഞിശ്ശേരി രചിച്ച “ഹൊസനഹള്ളിയിലെ വേനൽമഴ എന്ന കഥാസമാഹാരം സുഭാഷ് ചന്ദ്രൻ പി.വി.ജിജോക്ക് ( ദേശാഭിമാനി) നൽകി പ്രകാശനം ചെയ്തു. വാദ്യ വാദന കലാകാരന്മാരായ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, ശിവദാസ് ചേമഞ്ചേരി, സന്തോഷ് കൈലാസ് എന്നീ പ്രതിഭകൾക്കുള്ള നാദ ജ്യോതി ആദരം ശശി കമ്മട്ടേരി നിർവ്വഹിച്ചു. രാജേഷ് കീഴരിയൂർ, ഷൈജു കാരത്തോട്ടുകുനി എന്നിവർ പത്രസമർപ്പണം നിർവ്വഹിച്ചു. യു.കെ.രാഘവൻ, രഞ്ജിത് കുനിയിൽ,
നന്ദാത്മജൻ പാലത്തും വീട്ടിൽ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe