16 മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ പയ്യോളി ഐപിസി വിദ്യാർത്ഥിയെ അനുമോദിച്ചു

news image
Dec 18, 2022, 10:34 am GMT+0000 payyolionline.in

..

പയ്യോളി:  വിശുദ്ധ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കി ഐപിസി ഹിഫ്ളുൽ ഖുർആൻ വിദ്യാർത്ഥിയും മലപ്പുറം മേൽമുറി സ്വദേശിയുമായ മുഹമ്മദ് ത്വയ്യിബ് ശ്രദ്ധേയനായി. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഈ ദൗത്യം സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം 16 മാസങ്ങൾ കൊണ്ടാണ് വിസ്മയകരമായ നേട്ടം ഈ വിദ്യാർത്ഥി കരസ്ഥമാക്കിയത്.


ഹാഫിള് യഹ് യ ഫൈസാനി, ഹാഫിള് നവാസ് സഖാഫി എന്നിവരുടെ ശിക്ഷണത്തിലാണ് ഹിഫ്ള് പൂർത്തീകരിച്ചത്. ഐ പി സി ഗരീബ് നവാസ് ശരീഅ അക്കാദമി പ്രധാന മുദരിസ് ഹുസൈൻ മിസ്ബാഹിയുടെയും ഉമ്മുഹബീബ ദമ്പതികളുടേയും മകനാണ്. ഐപിസിയിൽ നടന്ന ഖത്മുൽ ഖുർആൻ ചടങ്ങിൽ ഹുസൈൻ മിസ്ബാഹി, അബ്ദുന്നാസിർ സഖാഫി, അഫ്സൽ കൊളാരി, പി പി അസീസ്, കമ്മന ഉമർ ഹാജി, ഹാഫിള് അനസ് സഖാഫി, സലീം പയ്യോളി, ഹബീബ് റഹ്മാൻ സുഹ് രി പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe