മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

news image
Aug 27, 2023, 12:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റ സഫീറ (58) , റസീന (37),നിഹ (12), ഫിദ (14), റീന(46), ബാബു (52), ക്രൂയിസർ ഡ്രൈവർരാംദാസ് (54), സിർവിനിസ, (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളെജിലും സൗദ (45) ,മുസ്തഫ( 17), റിക്‌ സാന (18 ) എന്നിവരെ  താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു

 

4 മണിയോടെയാണ് അപകടം . തിക്കോടി കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ  കെ.എസ്.ആർ ടി. ബസ്സിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ക്രൂയിസറിലുണ്ടായിരുന്നവർ തെറിച്ചു വീണു. ഇതിനിടയിൽ കാറും ബൈക്കും ഇതിനിടയിൽ പെടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe