പിള്ളേരോണം നന്മയുടെ ആഘോഷമാക്കി വന്മുകം- എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

news image
Aug 27, 2023, 1:35 pm GMT+0000 payyolionline.in

മൂടാടി: നാട് മുഴുവൻ ഓണാഘോഷ തിരക്കിലേക്ക് കടക്കുമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാനാവാതെ
വീടുകളിൽ കിടപ്പിലായ രോഗികൾക്ക് സാന്ത്വന സ്പർശമേകി വന്മുകം- എളമ്പിലാട്എം .എൽ.പി. സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ജെ.ആർ.സി.കേഡറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക അടങ്ങിയ പണക്കിഴി പയ്യോളി ശാന്തി പാലിയേറ്റീവ് കെയർ പ്രതിനിധികളായ ശ്രീനിവാസൻ പള്ളിക്കര, ഹംസ കാട്ട്കണ്ടി എന്നിവർക്ക് ജെ.ആർ.സി.ക്യാപ്റ്റൻ ദൈവിക് കൃഷ്ണ കൈമാറി.

വന്മുകം-എളമ്പിലാട് സ്കൂളിലെ കുട്ടികൾ ശേഖരിച്ച പണക്കിഴി ദൈവിക് കൃഷ്ണ ശാന്തി പാലിയേറ്റീവ് പ്രതിനിധികൾക്ക് കൈമാറുന്നു.

വാർഡ് മെമ്പർ ടി.എം. രജുല ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ബി.ലീഷ്മ അധ്യക്ഷയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയൻ സമാപന ചടങ്ങിൽ വിവിധ ഓണ മത്സര വിജയികളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് സമ്മാനദാനം നടത്തി.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, സ്കൂൾ ലീഡർ ഹംന മറിയം, പി.ടി.എ. വൈസ് പ്രസിഡന്റ് പി.കെ. തുഷാര, വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, കെ.വി.ഷിംന,സി.ശോഭിത, സവ്ന സുജീഷ് എന്നിവർ
പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe