പുതുലഹരിക്ക് ഒരു വോട്ട് ; രണ്ടാം ഘട്ടത്തിനു തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുടക്കമായി

news image
Oct 17, 2022, 10:02 am GMT+0000 payyolionline.in

പയ്യോളി : ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘പുതു ലഹരിക്ക് ഒരു വോട്ട്‘ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉജ്ജ്വലമായ തുടക്കം. ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിക്കൊണ്ട് വിദ്യാർത്ഥികൾ വോട്ടെടുപ്പിന് സന്നദ്ധരായി. പ്രിൻസിപ്പാൾ കെ പ്രദീപൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബിനു കാരോളി, എന്‍ എസ് എസ്  ലീഡർ മേഘ്നക്ക് ബാലറ്റ് പേപ്പർ നൽകിക്കൊണ്ട് വോട്ടെടുപ്പ് ഉദ്ഘാടനം ചെയ്തു.

 

എസ് എം സി  ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് വായന, സൗഹൃദം, സിനിമ, വായനാ, ഭക്ഷണം, കല – സാംസ്കാരികം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തിയ ബാലറ്റ് പേപ്പറുകളിൽ വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തി.എസ് എം സി  അംഗങ്ങളായ മഹേഷ് കോമത്ത് , ജിതേഷ് പുനത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ ബിനില മനോജ് തൻ സീറ എം.ബി എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe