കൊയിലാണ്ടിയില്‍ യുവശാസ്ത്രജ്ഞൻ അഭി എസ് ദാസിനെ അഭിനന്ദിച്ചു

news image
Aug 30, 2023, 2:36 am GMT+0000 payyolionline.in

കൊയിലാണ്ടി: അഭി എസ് ദാസിനെപ്പോലുള്ള യുവശാസ്ത്രജ്ഞൻമാരിലൂടെ രാജ്യം അഭിമാനാർഹമായ നേട്ടം കൈവരിക്കുമ്പോൾ അവരെ ഏറെ അഭിമാനത്തോടെ ആദരിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ അഭിപ്രായപ്പെട്ടു.

 

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൽ പങ്കാളിയായ കൊയിലാണ്ടിയുടെ അഭിമാനമായ അഭി എസ് ദാസിന് തിരുവോണ ദിനത്തിൽ എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടി ഒരുക്കിയ അനുമോദന ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും ഓൺലൈനിൽ ആശംസയർപ്പിച്ചു. എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉപഹാര സമർപ്പണവും കെ.ടി എം കോയ പൊന്നാടയും ചാർത്തി. സി.രമേശൻ, കെ.കെ.ശ്രീഷു ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, പി.എം ബി നടേരി കെ.കെ.നാരായണൻ എം എഗംഗാധരൻ, പത്താലത്ത് ബാലൻ പി. പുഷ്പജൻ, മൊയ്തീൻ കുട്ടി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.അഭി എസ് ദാസ് മറുമൊഴി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe