കൊയിലാണ്ടി: നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിൽ മുത്താമ്പി റോഡിലെ ഡ്രൈനേജ് നിർമ്മാണം നാട്ടുകാർ തടഞ്ഞു. നിർമ്മാണം തടഞ്ഞതോടെ നിർമാണ കമ്പനിയുടെ എഞ്ചിനീയർ സ്ഥലത്തെ പ്രവർത്തനം നിർത്തി വെക്കുകയും കോൺക്രീറ്റ് മിക്സ്ചർ എടുത്തു മാറ്റുകയും ചെയ്തു.
മുത്താമ്പി റോഡിലെ കിഴക്ക് പടിത്താറ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം സർവ്വീസ് റോഡിനോട് ചേർന്നുള്ള ഡ്രൈനേജിലേക്ക് ഒഴുക്കിവിടുമെന്ന് നിർമാണ കമ്പനി നാട്ടുകാരോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ അതൊന്നും പരിഗനിക്കാതെ സന്ധ്യയോടെ കോൺക്രീറ്റ് നടത്തുകയായിരുന്നു. വെള്ളം ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നില്ലെങ്കിൽ അടിപ്പാത നിറയെ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയുണ്ടാകും. ഇതോടെ അടിപ്പാതയിലൂടെ യാത്ര ദുഷ്കരമാകുമെന്നുറപ്പാണ്.