പയ്യോളി നഗരസഭ മൂന്നാം ഡിവിഷൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ സംഘടിപ്പിച്ചു

news image
Apr 29, 2026, 9:29 am GMT+0000 payyolionline.in

ഇരിങ്ങൽ: പയ്യോളി നഗരസഭ മൂന്നാം ഡിവിഷൻ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ കുട്ടികൾക്കായി ഏകദിന ക്യാമ്പ് ‘ആരവം 2026’ സംഘടിപ്പിച്ചു. കുട്ടികളുടെ സർഗ്ഗാത്മകവും ശാരീരികവുമായ വികാസം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പ് ഡിവിഷൻ കൗൺസിലർ ഷൈജ കെ.കെ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ റോഷിമ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പയ്യോളി സി.ഡി.എസ് ചെയർപേഴ്സൺ രമ്യ, എ.ഡി.എസ് സെക്രട്ടറി ലതിക, എ.ഡി.എസ് പ്രസിഡന്റ്‌ സീമ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് നടന്ന വിവിധ സെഷനുകളിൽ അധ്യാപകനും ട്രെയ്നറുമായ യജുൽ ധനുഷ്, ബാലസഭ ആർ.പി റെമീന എന്നിവർ കുട്ടികൾക്കായി ക്ലാസുകളെടുത്തു. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനായി വിവിധ വ്യക്തികൾ സ്പോൺസർ ചെയ്ത ഫുട്ബോൾ, വോളിബാൾ, ഷട്ടിൽ, ബാറ്റ് തുടങ്ങിയ കളി സാധനങ്ങളുടെ വിതരണവും നടന്നു. രജിത ചെറുകുറ്റി സ്വാഗതവും റുക്‌സാന നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe