പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം എം.എൽ.എ അഡ്വ. ഫാത്തിമ തഹലിയക്ക് സ്നേഹാദരം നൽകി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷർമിന കോമത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി അഡ്വ. ഫാത്തിമ തഹലിയ ‘ഷീ ഗാർഡിന്റെ’ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് സാദ റഷീദ് ആലപിച്ച ഗാനമാലപനവും ചടങ്ങിന് മാറ്റുകൂട്ടി.വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മറിയം ടീച്ചർ, ജില്ലാ പ്രസിഡന്റ് എ. ആമിന ടീച്ചർ, ജില്ലാ സെക്രട്ടറി സൗഫി താഴെക്കണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കൂടാതെ അഫീഫ പടന്നയിൽ, സി. നസീറ ടീച്ചർ, കെ. ആയിഷ ടീച്ചർ, സീനത്ത് വടക്കയിൽ, എം.എം ആയിഷ, സാബിറ കീഴരിയൂർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ സ്വാഗതമാശംസിച്ച ചടങ്ങിൽ ട്രഷറർ സൽമ നൻമനക്കണ്ടി നന്ദി രേഖപ്പെടുത്തി.
