ഫറോക്ക് : മേൽപ്പാല നിർമാണം നടക്കുന്ന ചെറുവണ്ണൂരിൽ സർവീസ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കാത്തതിനെത്തുടർന്ന് ശനിയാഴ്ച വീണ്ടും ഗതാഗതക്കുരുക്കായി. വൈകീട്ട് വില്ലേജ് ഓഫീസ് വരെ ഗതാഗതക്കുരുക്ക് നീണ്ടു.
സർവീസ് റോഡിെൻറ ശോച്യാവസ്ഥ കാരണം വാഹനങ്ങൾ കടന്നുപോവുന്നത് വളരെ പതുക്കെയാണ്. വെയിൽ ലഭിച്ചാൽ സർവീസ് റോഡിെൻറ പ്രവൃത്തി പൂർത്തിയാക്കുമെന്ന് കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ അറിയച്ചിരുന്നുവെങ്കിലും ടാറിങ് നടക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കി.
കൂടാതെ ഹെവി വാഹനങ്ങൾ ഒഴികെ മറ്റുവാഹനങ്ങൾ മോഡേൺ റോഡ് വഴി കൊളത്തറയിലൂടെ പ്രവേശിക്കണമെന്ന തിരുമാനം ആദ്യം പാലിച്ചിരുന്നെങ്കിലും അടുത്തദിനം മുതൽ ക്രമം തെറ്റിച്ച് പോവുന്നതായി നാട്ടുക്കാരും പരാതിപ്പെട്ടു.
കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ധാരണപ്രകാരം ബി.സി. റോഡിൽനിന്ന് ചെറുണ്ണൂർഭാഗം തുറന്ന് കൊടുത്തതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഏറക്കുറെ ശമനമായിട്ടുണ്ട്. അടിയന്തരമായി കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ധാരണ പ്രാവർത്തികമാക്കണമെന്നാവശ്യമാണ് യാത്രക്കാർ പറയുന്നത്.
