പയ്യോളി : കോൺട്രാക്ട് വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന അയനിക്കാട് പുന്നോളിക്കണ്ടി രവീന്ദ്രൻ്റെ നാലാം ചരമവാർഷികം പുഷ്പാർച്ചനയോടെ ആചരിച്ചു.
ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് എ.കെ. മുകുന്ദൻ അദ്ധ്യക്ഷ്യം വഹിച്ചു. ഒ.ടി. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.ടി. വിനോദൻ ഉൽഘാടനം ചെയ്തു. ഇരിങ്ങൽ മണ്ഡലം പ്രസിഡണ്ട് പി.എൻ അനിൽ കുമാർ, മയനാരി ബാലകൃഷ്ണൻ, അൻവർ കായിരി കണ്ടി എന്നിവർ സംസാരിച്ചു. ഹരിരാജ് മഠത്തിൽ നന്ദി അറിയിച്ചു.
