കൃഷി മന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തിന് എത്തിയ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് എതിരെ പ്രതിഷേധം ഉയർത്തി മാധ്യമപ്രവർത്തകർ. കെ എം ബഷീറിൻ്റെ കൊലയാളിയെ വാർത്താ സമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചു. പ്രതിഷേധത്തെ തുടർന്ന് ശ്രീറാം പുറത്തിറങ്ങി. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാർത്താസമ്മേളനം.
‘മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലയാളിയെ വാർത്താസമ്മേളനത്തിൽ ഒപ്പമിരുത്താൻ കഴിയില്ലെ’ന്ന് മാധ്യമപ്രവർത്തകർ പറയുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ശ്രീറാം തന്നെ പുറത്തിറങ്ങിപ്പോയി.നിയമസഭയിലെ മീഡിയ റൂമിൽ വച്ചായിരുന്നു കൃഷി മന്ത്രി ടി. സിദ്ദീഖിന്റെ വാർത്താസമ്മേളനം. ആദ്യം മന്ത്രി മാത്രമായിരുന്നു എത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെയാണ് ശ്രീരാം വെങ്കിട്ടരാമൻ അങ്ങോട്ടേക്ക് എത്തിയത്.
ഇതിന് പിന്നാലെ മാധ്യമപ്രവർത്തകർ പ്രതിഷേധം ഉയർത്തുകയായിരുന്നു.ആദ്യം പ്രതിഷേധം ഉയർത്തിയപ്പോൾ ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കാൻ ടി. സിദ്ദീഖ് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെ ശ്രീറാം തന്നെ സ്വമേധയാ പുറത്തിറങ്ങി പോവുകയായിരുന്നു.2019ലാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ ശ്രീരാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്.
