കമൻ്റടിച്ചത് ചോദ്യം ചെയ്തു: കൊച്ചിയിൽ പെൺകുട്ടികൾക്കു നേരെ യുവാക്കളുടെ അതിക്രമം

news image
Jun 2, 2026, 4:51 am GMT+0000 payyolionline.in

കൊച്ചി കലൂരിൽ പെൺകുട്ടികൾക്കു നേരെ അതിക്രമം. റോഡിലുടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിച്ചു. ക്രൂരമായ മർദനമേറ്റ ഒരു പെൺകുട്ടി ആശുപത്രിയിലാണ്. മൊഴിയെടുക്കാൻ എത്തിയ പൊലീസ് പെൺകുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചെന്നും, എന്തിന് പുറത്ത് പോയെന്ന് ചോദിച്ചതായും സുഹൃത്ത് പറയുന്നു.

പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവേയാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും നെഞ്ചിൽ ഉൾപ്പെടെ ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമി സംഘത്തിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe