പയ്യോളി: രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിച്ച് പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

തെരുവ് നായ ശല്യത്തിനെതിരെ പയ്യോളി മുനിസിപ്പൽ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ വി.പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു
ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സമരം ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.നഗരസഭ ലീഗ് പ്രസിഡണ്ട് സി.പി.സദഖത്തുള്ള അധ്യക്ഷനായി. നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, വി.കെ.അബ്ദുറഹിമാൻ, എസ്.കെ.സമീർ, ബഷീർ മേലടി, പി.വി.അഹമ്മദ്, എ.പി.കുഞ്ഞബ്ദുള്ള, എ.പി.റസാഖ്, എ.സി.അസീസ് ഹാജി, മിസ്രി കുഞ്ഞമ്മദ്, എ.സി.സുനൈദ് പ്രസംഗിച്ചു. പി.എം.റിയാസ് സ്വാഗതവും മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.