പയ്യോളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി മുനിസിപ്പൽ തല പരിപാടികളുടെ ഉദ്ഘാടനം കൊളാവിപ്പാലം എം.ആർ.എഫ്. (MRF) കേന്ദ്രത്തിന് സമീപം നടന്നു. നഗരസഭ അധ്യക്ഷ എൻ. സാഹിറ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ടി. സിന്ധു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കുഞ്ഞാമു, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ബാലകൃഷ്ണൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എം. ഹൈറുന്നിസ എന്നിവർ പങ്കെടുത്തു.
വാർഡ് കൗൺസിലർ നിഷ ഗിരീഷ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി എം. വിജില, ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ, പ്രജീഷ് കുമാർ, മറ്റ് ആരോഗ്യ വിഭാഗം ജീവനക്കാർ, മുൻ ഭരണസമിതി അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശുചീകരണ-വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
