അടിപ്പാതക്ക് വേണ്ടിയുളള തിക്കോടിയിലെ രാപ്പകൽ സമരം ശ്രദ്ധേയമായി; പങ്കെടുത്തത് നൂറ് വളണ്ടിയര്‍മാര്‍

news image
Dec 11, 2022, 7:20 am GMT+0000 payyolionline.in

പയ്യോളി : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  രാപ്പകൽ സമരം അവസാനിച്ചു.

തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരത്തിന്റെ സമാപന പരിപാടിയിൽ സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി സംസാരിക്കുന്നു 

100 വളണ്ടിയർമാരാണ് സമരത്തിൽ പങ്കെടുത്തത്.ശനിയാഴ്ച വൈകീട്ട് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാ ടനം ചെയ്ത സമരത്തിന്റെ സമാപന പരിപാടി ഇന്ന് രാവിലെ 10 മണിക്ക് സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സമരത്ത അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe