ഒഞ്ചിയം ഗവ. യുപി സ്കൂളിൽ 1982- 85 കാല പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്ക് ജേഴ്സി നൽകി

news image
Sep 26, 2023, 3:30 pm GMT+0000 payyolionline.in

വടകര: ഒഞ്ചിയം ഗവൺമെൻറ് യുപി സ്കൂളിൽ 1982- 85 കാലയളവിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ
കുട്ടികൾക്ക് ജേഴ്സി നൽകി. സഹപാഠികൾ 1982- 85 എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കുകയും അതേ പേരിൽ തന്നെ തയ്യാറാക്കിയ ജേഴ്സിയാണ് നൽകിയത്.  പ്രധാന അധ്യാപകൻ പ്രമോദ് എം.എൻ ജേഴ്സി ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് കെ കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു. സുജിത് കുമാർ, ആനന്ദലക്ഷ്മി, ജയചന്ദ്രൻ, പ്രകാശൻ കെ.എം എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe