കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂളില്‍ രക്ത ദാന ക്യാമ്പ് നടത്തി

news image
Feb 14, 2024, 4:20 am GMT+0000 payyolionline.in

വടകര: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ജീവദ്യുതി പോൾ ബ്ലഡ് പദ്ധതിയിലൂടെ എം.വി.ആർ കാൻസർ ആശുപത്രിയുമായ് സഹകരിച്ചാണ് രക്തദാന ക്യാമ്പ് നടത്തി. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാര്‍, പി.ടി.എ തുടങ്ങിയ നൂറിലധികം ജീവരക്കദാതാക്കളിൽ നിന്നും വമ്പിച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഓരോ രോഗിയുടെയും അവകാശമാണ് ജീവരക്തം എന്ന വലിയൊരു കാഴ്ചപ്പാടിനെ സാധൂകരിക്കാനുള്ള ശ്രമമാണ് വളണ്ടിയർമാർ നടത്തിയത്.

 

പരിപാടി പ്രിൻസിപ്പൽ അഖിലേഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ ഹമീദ് രക്ത ദാന സന്ദേശം നൽകി. ലൈയ്സൻ ഓഫീസർ അനുമുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ പി.എം സുമേഷ് സ്വാഗതവും, വളണ്ടിയർ ലീഡർ അഭിജിത്ത് ദിലീപ് നന്ദിയും രേഖപ്പെടുത്തി. വളണ്ടിയർമാരുടെ ആത്മാർത്ഥമായ പങ്കാളിത്തമാണ് പരിപാടി വലിയ വിജയമാക്കി തീർത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe