കുഞ്ഞിപ്പള്ളി ടൗണിൽ ഉയരപ്പാത സ്ഥാപിക്കണം: ടൗൺ സംരക്ഷണ സമിതി കൺവെൻഷൻ

news image
Feb 10, 2024, 2:58 pm GMT+0000 payyolionline.in

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളി ടൗണിനെ സംരക്ഷിക്കാനായി ഉയരപ്പാത സ്ഥാപിക്കണമെന്ന് കുഞ്ഞിപ്പള്ളി ടൗൺ സംരക്ഷണ സമിതി കൺവെൻഷൻ ആവശ്യപ്പെട്ടു. ചരിത്ര പ്രസിദ്ധമായ ആരാധനാലായമായ കുഞ്ഞിപ്പള്ളിയും ടൗണും രണ്ടായി മുറിക്കുന്ന തരത്തിലുള്ള ദേശീയപാത വികസനം അംഗീകരിക്കില്ലെന്ന് യോഗം പ്രഖ്യാപിച്ചു.

 

ഉയരപ്പാതയ്ക്കായി പ്രക്ഷോഭം സംഘടിപ്പിക്കാൻ കർമ്മസമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ കെ ജയചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. സി എം സജീവൻ, കവിത അനിൽകുമാർ, റഹീം പുഴപറമ്പത്ത്, പി ബാബുരാജ്, പ്രദീപ് ചോമ്പാല, കൈപ്പാട്ടിൽ ശ്രീധരൻ, കെ എ സുരേന്ദ്രൻ, കെ പി ചെറിയ കോയ, ഇ എം ഷാജി, സി മോഹൻ, കെ രാവിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചെയർമാൻ കെ കെ ജയചന്ദ്രൻ, ജനറൽ കൺവീനർ അരുൺ ആരതി, ട്രഷറർ കെ ഷമീർ  എന്നിവരെ തിരഞ്ഞെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe