ഉയരപ്പാത വേണം; കുഞ്ഞിപ്പള്ളി ടൗണിൽ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു

news image
Feb 2, 2024, 2:44 pm GMT+0000 payyolionline.in

വടകര:  ദേശീയ പാത കുഞ്ഞിപ്പള്ളിയിൽ ഉയരപ്പാത വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിവരുന്ന കുഞ്ഞിപ്പള്ളി ടൗണിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ഡിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കുഞ്ഞിപ്പള്ളിയിൽ ഉയരപ്പാത ആവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾ കെ മുരളീധരൻ എം പി ക്ക് നിവേദനം നൽകിയിരുന്നു. പ്രശ്നം അദ്ദേഹം കലക്‌ടറുടെ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്.

കുഞ്ഞിപ്പള്ളി ടൗൺ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ ഡിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

ഉയരപ്പാത മാത്രമാണ് പരിഹാരമെന്ന് ഭാരവാഹികൾ കലക്ടറോട് ആവശ്യപ്പെട്ടു. പ്രശ്നം ജനപ്രതിനിധികളുമായി ചർച്ച നടത്തി കാര്യങ്ങൾ സംസ്ഥാന സർക്കാരിന് റിപ്പോർട് നൽകുമെന്ന് കളക്ടർ പറഞ്ഞു.ആർ ഡി ഒ കെ ബിജു, ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ, അഷുതോഷ് സിൻഹ, ഭൂമി ഏറ്റെടുക്കൽ തഹസിൽദാർ രേഖ, പള്ളിക്കമ്മിറ്റി ഭാരവാഹികളായ ടി ജി നാസർ , കെ പി ചെറിയകോയ, ഹമീദ് എരിക്കൽ; ഹുസൈകുട്ടി ഹാജി, കെ അൻവർഹാജി, ടി അൻഫീർ , എം കെ ,മഹമൂദ് ഹാജി എം ഇസ്മായിൽടി സി എഛ് അബൂബക്കർ ,ടി ജി ഇസ്മായിൽ,തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. കുഞ്ഞിപ്പള്ളി ടൗണിൽ ഉയരപ്പാത അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe