നവീകരിച്ച കുരിക്കിലാട് എ കെ ജി സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തി

news image
Mar 25, 2024, 4:18 am GMT+0000 payyolionline.in

വടകര: നവീകരിച്ച കുരിക്കിലാട് എ കെ ജി സ്മാരകത്തിന്റെ ഉദ്ഘാടനം വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥിയും സി പി എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു. എം ദാസൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം പാർട്ടി ഏരിയ സെക്രട്ടറി ടി പി ബിനീഷ് നിർവ്വഹിച്ചു.ലോക്കൽ സെക്രട്ടറി എൻ നിധിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജംഷിദലി മലപ്പുറം, കെ പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരെ ശൈലജ ടീച്ചർ ആദരിച്ചു.കെ എം വാസു സ്വാഗതം പറഞ്ഞു.ഭരതൻ കുട്ടോത്ത്,സംഗീതിക ഒഞ്ചിയം എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe