കാപ്പാട് തീവണ്ടി തട്ടി വയോധികൻ മരിച്ചു

news image
Mar 15, 2023, 2:24 pm GMT+0000 payyolionline.in
കാപ്പാട്  : തീവണ്ടി തട്ടി വയോധികൻ മരിച്ചു. വികാസ് നഗറിൽ റൗളയിൽ താമസിക്കും ഊഴിക്കോൾ കുനി  അബ്ദുള്ള  [61] യാണ്  വെങ്ങളം റെയിൽവെ ക്രോസിന് സമീപത്ത് വെച്ച് തീവണ്ടി തട്ടി മരിച്ചത്.
പിതാവ് : പരേതനായ കുഞ്ഞിമൂസ, മാതാവ് : പരേതയായ ഫാത്തിമ (ഉള്ളൂര് ) .  ഭാര്യ:  ബുഷറ മുണ്ടിയാടി,
 മക്കൾ : റിഷാദ്, അർഷാദ് [ ഷാർജ ] . മരുമക്കൾ: സഅദിയ കാട്ടിലപ്പീടിക , ആയിശ വഫ കാപ്പാട്.
 സഹോദരങ്ങൾ: മുഹമ്മദ് കോയ ഉള്ളൂര് , ഹംസ ഉള്ളൂര് , ഇമ്പിച്ചി ആ മിന കുറുവങ്ങാട്, പരേതയായ ജമീല നന്തി. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ്‌ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe