കിഴൂർ ‘നർത്തകി സ്കൂൾ ഓഫ് ആർട്സ്’ പ്രവേശനോത്സവം

news image
Oct 6, 2022, 12:12 pm GMT+0000 payyolionline.in

പയ്യോളി: നർത്തകി സ്കൂൾ ഓഫ് ആർട്സ് കിഴൂർ പ്രവേശനോത്സവം 2022 പയ്യോളി മുനിസിപ്പാലിറ്റി ചെയർമാൻ വടകയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു . മാനവികതയുടെ പാട്ടുകാരൻ നാണു പാട്ടുപുര ഫ്ലവേഴ്സ് ടിവി സീസൺ ടു വിന്നർ ശ്രീനന്ദ്, 2022 എഴുത്തച്ഛൻ മലയാളസാഹിതി പുരസ്കാര ജേതാവ് ദിലീപ് കീഴൂർ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു.

ചടങ്ങിൽ കൗൺസിലർ മാരായ ടി ചന്തു മാസ്റ്റർ , സിജിനിമോഹനൻ , കാര്യാട്ട് ഗോപാലൻ , ഷഹനാസ് സി കെ. എന്നിവർ ആശംസ അർപ്പിച്ചു. മോഹിനിയാട്ടം ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് നൃത്ത അധ്യാപിക ബിന്ദു സുരേഷ് വിതരണം ചെയ്തു .നർത്തകി ഡയരക്ടർ മിഥുൻ പയ്യോളി സ്വാഗതവും പി ടി എ പ്രസിഡൻ്റ് ശ്രീശരാജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ദിലീപ്കീഴൂർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe